കണ്‍മുന്നില്‍ മരണമെത്തിയത് മൂന്നുതവണ;മൂന്നിടങ്ങളിലും രക്ഷപെട്ടത് തലനാരിഴയ്ക്ക്; അനുഭവകഥ പറഞ്ഞ് യുവതിയുടെ ട്വീറ്റ്

ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് യുവതിയുടെ ട്വീറ്റ്. തികച്ചും യാദൃശ്ചികമായി സംഭവിച്ച അപൂര്‍വ്വതയുടേയും ഭാഗ്യത്തിന്റെയും അനുഭവം പറയുന്നത് ഓസ്‌ട്രേലിയിലെ മെല്‍ബണ്‍ സ്വദേശിയായ ജൂലിയ മൊണാകോയാണ്. ‘ദൈവത്തിന്റെ ഇടപെടലിനു’ നന്ദി യെന്നാണ് യുവതിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെ ലാസ് റാംബ്ലാസ് അവന്യുവില്‍ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ജൂലിയ മരണത്തിന്റെ പിടിയില്‍ നിന്ന് മൂന്നാമതും രക്ഷപെട്ടത്. ആളുകള്‍ക്കിടയിലേക്ക് വെളള നിറത്തിലുളള വാന്‍ ഇടിച്ചുകയറ്റുമ്പോള്‍ സമീപത്തെ ഷോപ്പില്‍ നിന്ന് ടീ ഷര്‍ട്ട് വാങ്ങുകയായിരുന്നു ജൂലിയ. ചുറ്റും നിലവിളികള്‍ ഉയരവെ രക്ഷപെട്ടോടുകയായിരുന്നുവെന്ന് യുവതി നടുക്കത്തോടെ പറയുന്നു.

ഇതിന് മുമ്പ് ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതും യാതൃശ്ചികം മാത്രം. അന്നും ട്വീറ്ററിലൂടെയാണ് ജൂലിയ രക്ഷപെടലിന്റെ കഥകള്‍ പങ്കുവച്ചത്. ജൂണ്‍ മൂന്നിന് ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടന്ന സമയത്ത് ജൂലിയ ലണ്ടനില്‍ ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന് ഇടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയ ശേഷം ചാവേറുകള്‍ കത്തികൊണ്ട് ജനങ്ങളെ കുത്തിവീ!ഴ്ത്തി. എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 48 പേര്‍ക്ക് പരിക്കേറ്റ ആക്രണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

ദിവസങ്ങള്‍ക്കകം പാരീസിലെ നോത്രദാം കത്തീഡ്രലില്‍ പോലീസുകാര്‍ക്ക് നേരെയും വിനോദ സഞ്ചാരികള്‍ക്ക് നേരെയും ഒരാള്‍ ആക്രമണം നടത്തുമ്പോഴും ജൂലിയ സമീപത്ത് ഉണ്ടായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തയത് ജൂലിയ ഭീതിയോടെ ഓര്‍ത്തെടുത്തു.

ശരിക്കും പേടിപ്പെടുത്തുന്ന അനുഭവങ്ങളാണുണ്ടായതെന്ന് ജൂലിയ പറയുന്നു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ ഒരിക്കലും സാധാരണ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും ലോകത്തെ കുറേക്കൂടി കരുത്തോടെ വീക്ഷിക്കാനാണ് തന്റെ തീരുമാനമെന്നും ജൂലിയ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News