രാഹുല്‍ഗാന്ധിയുടെ ഗോരഖ്പൂര്‍ സന്ദര്‍ശനം ഇന്ന്; മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും

70 ഓളം കുട്ടികളാണ് ഗോരഖ്പൂരിലെ ബി.ആര്‍.ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലം കൂടിയായ ഗോരഖ്പൂരിലെ വന്‍ വിപത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനത്തിനായി എത്തുന്നത്.

ആശുപത്രി സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളെയും കാണും. രാഹുലിന്റെ സന്ദര്‍ശനം രാഷ്ട്രിയമായി തിരിച്ചടിയുണ്ടാക്കുമെന്നതിനാല്‍മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ഗോരഖ്പൂരിലെത്തും. സ്വശ്ചഭാരത് ഉദ്ഘാടനം ചെയ്യും.

അതേ സമയം അലഹബാദ് ഹൈക്കോടതി കുട്ടികളുടെ മരണവിഷയത്തില്‍ ഇടപെട്ടു. കുട്ടികളുടെ മരണം സംഭവിച്ചത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 9ന് കേസ് വീണ്ടു പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News