ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു

വാഷിങ്ടണ്‍ :യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചു.
ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ രാജി എന്നാണ് സൂചന. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസില്‍നിന്നു സമ്മദ്ദമുണ്ടായിരുന്നതായും പറയുന്നു.

ട്രംപ് വെള്ളിയാഴ്ച തന്നെ ബാനനെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുന്‍പ് ജനറല്‍ ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു. ഇത് ബാനന്റെ രാജിക്ക് വേഗത കൂട്ടി. അതേസമയം, ബാനന്‍ ആഴ്ചകള്‍ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്.

അദേഹത്തിന്റെ സേവനത്തിന് വൈറ്റ് ഹൗസ് നന്ദി പ്രകടിപ്പിച്ചു. അതേസമയം ട്രംപിനുവേണ്ടി അദേഹത്തിന്റെ എതിരാളികളോട് യുദ്ധത്തിനായി പോകുന്നുവെന്ന് സ്റ്റീവ് പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News