പൊതുവേദിയില്‍ വനിതാ നേതാവിനെ തലോടല്‍; കോണ്‍ഗ്രസ് നേതാവ് വെട്ടില്‍; വീഡിയോ വൈറല്‍

സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വനിതാ നേതാവിനെ തലോടിയ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെട്ടിലായി. കോണ്‍ഗ്രസ് നേതാവ് ടിപി രമേശാണ് വനിത എംഎല്‍സിയുടെ കൈയില്‍ കയറിപ്പിടിച്ചത്. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി.

മടിക്കേരി ടൗണിലാണ് ആഘോഷം നടന്നത്. വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന രമേശ് യുവതിയുടെ കൈയ്യില്‍ പിടിച്ചു. ഉടന്‍ തന്നെ അവര്‍ കൈ പിടിച്ചു മാറ്റി. രമേശ് ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് കൈയ്യില്‍ പിടിക്കുകയായിരുന്നെന്നും അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ പിടിച്ചു മാറ്റുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. രമേശ് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

സഹോദരിയെ പോലെയാണ് യുവതിയെ കരുതുന്നതെന്നും അതു കൊണ്ടാണ് കൈയ്യില്‍ പിടിച്ചതെന്നും രമേശ് പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളെന്നും രമേശ് പറഞ്ഞു. പരസ്യമായി മാപ്പു പറയാനും തയ്യാറെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News