ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വിമര്‍ശിച്ച് ടിഎച്ച് മുസ്തഫയുടെ ജീവചരിത്രം; പ്രകാശനം ചെയ്തത് എകെ ആന്റണി

കൊച്ചി: ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.മുരളീധരനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ TH മുസ്തഫയുടെ ജീവചരിത്രം. പാമോയില്‍ ഇടപാടിനെക്കുറിച്ചും ചാരകേസിനെ കുറിച്ചും പുസ്തകം പറയുന്നുണ്ട്. കുന്നത്തുനാടില്‍ നടന്ന ചടങ്ങില്‍ എകെ ആന്റണിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

മുസ്തഫ കോണ്‍ഗ്രസില്‍ പിന്നിട്ട 60 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തില്‍ തനിക്ക് നേരിടേണ്ടി വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ വിവരിക്കുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ പുസ്തകം രൂക്ഷമായി വിമര്‍ശിക്കുന്നു. 1996നുശേഷം ഉമ്മന്‍ ചാണ്ടി തന്നോട് പകയോടെ പെരുമാറി. കെപിസിസി അധ്യക്ഷനായി വന്ന മുരളീധരന്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി അതിന് അനുകൂല നിലപാടെടുത്തു.
പാരലല്‍ കോളേജ് അധ്യാപകനായിരുന്ന രമേശ് ചെന്നിത്തലയെ കെഎസ്‌യുവില്‍ കൊണ്ടുവന്ന് നേതാവാക്കിയത് താനാണ്. താന്‍ കൈ പിടിച്ചുയര്‍ത്തിയ രമേശ് ചെന്നിത്തല ഉന്നത സ്ഥാനത്തെത്തിയ പ്പോള്‍ തന്നെ തഴഞ്ഞു. പാമോലിന്‍ ഇറക്കുമതിയില്‍ തന്റെ അനുമതി കൂടാതെയാണ് ഇടപാട് നടന്നത്. ഇറക്കുമതി കരാര്‍ ഞാന്‍ കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടി കാണിക്കുന്നു. മറിയം റഷീദ ലൈംഗിക ചൂഷണത്തിന് വഴങ്ങാതിരുന്നപ്പോള്‍ പൊലീസ് ഉണ്ടാക്കിയകെട്ടുകഥയായിരുന്നു ISR0 ചാരക്കേസെന്നും പുസ്തകത്തില്‍ പറയുന്നു.

സിഐ ആയിരുന്ന രാജന്‍, പാസ്‌പോര്‍ട്ട് കേസില്‍ കസ്റ്റഡിയിലായ മറിയം റഷീദയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. മറിയം റഷീദ വഴങ്ങാത്തതിലുള്ള പിന്നീട് ചാരക്കേസ് എന്ന കഥ രൂപപ്പെടാന്‍ കാരണം. ഡിജിപിയായിരുന്ന രമണ്‍ ശ്രീവാസ്തവയോട് വിരോധമുണ്ടായിരുന്ന മുസ്ലീം ലീഗുഎ കോണ്‍ഗ്രസിന് കരുണാകര വിരുദ്ധരും ചാരക്കേസ് ആളിക്കത്തിച്ചു എന്നും അക്കാലത്ത് മന്ത്രിയായിരുന്ന ടിഎച്ച് മുസ്തഫ ജീവചരിത്ര ഗ്രന്ഥത്തില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകനായ ബേബി കരുവേലില്‍ രചിച്ച പുസ്തകം A.K ആന്റണി സാനു മാസ്റ്റര്‍ക്കു നല്കി പ്രകാശനം നിര്‍വഹിച്ചു. ടിഎച്ച് മുസ്തഫ കോണ്‍ഗ്രസില്‍ പിന്നിട്ട 60 വര്‍ഷങ്ങള്‍ എന്ന പേരിലാണ് പുസ്തകം. കസേര രാഷ്ട്രീയക്കാരെയല്ല ഇന്ന് കോണ്‍ഗ്രസിനു വേണ്ടതെന്ന് ആന്റണി പറഞ്ഞു. മഴ നനയാനും വെയിലു കൊള്ളാനും ജനങ്ങള്‍ക്കു വേണ്ടി ജയിലില്‍ പോകാനും തയ്യാറുള്ള നേതാക്കളെയാണ് കോണ്‍ഗ്രസിനു വേണ്ടതെന്ന് എ.കെ.ആന്റണി കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് എകെ ആന്റണി വിവാദഗ്രന്ഥം പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News