തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി; ആരോപണങ്ങള്‍ ഉയര്‍ന്നത് മന്ത്രി ആയതിനു ശേഷം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മന്ത്രി ആയതിനു ശേഷമാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്തുകൊണ്ട് ആരോപണങ്ങള്‍ മുന്‍പ് ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു. ഇതു തന്നെ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News