ആരോപണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫാണെന്ന് പി.വി അന്‍വര്‍; പാര്‍ക്ക് ആരംഭിച്ചത് എല്ലാ അനുമതിയും എന്‍ഒസിയും വാങ്ങിയ ശേഷം

മലപ്പുറം: പാര്‍ക്കിന്റെ പേരില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്ന മുരുകേശ് നരേന്ദ്രന്‍ എന്ന ആളിന് പിന്നില്‍ യുഡിഎഫാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. തന്നെ മാനസികമായും സാമ്പത്തികമായും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

എല്ലാ അനുമതിയും എന്‍ഒസിയും വാങ്ങിയാണ് പാര്‍ക്ക് ആരംഭിച്ചത്. പാര്‍ക്കിന് ലൈസന്‍സ് ഉണ്ടെന്നതിനുള്ള എല്ലാ രേഖകളും കൈവശമുണ്ട്. ആര്‍ക്ക് വേണെങ്കിലും പരിശോധിക്കാവുന്നതാണ്. ഈ പാര്‍ക്കിലൂടെ കുറെ പാവങ്ങള്‍ക്ക് താന്‍ ജോലി നല്‍കിയിട്ടുണ്ട്. നാടിന്റെ വികസനം കൂടി കണക്കിലെടുത്താണ് പാര്‍ക്ക് ആരംഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുരുകേശ് നരേന്ദ്രന് പിന്നില്‍ ആര്യാടന്‍ മുഹമ്മദ് ആണെന്നും എംഎല്‍എ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതല്ലാതെ തനിക്ക് മറ്റൊന്നും മറച്ചുവെയ്ക്കാനില്ലെന്നു പറഞ്ഞ എംഎല്‍എ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പി.

അതേസമയം, തനിക്കെതിരേയുള്ള എംഎല്‍എയുടെ അരോപണങ്ങള്‍ ആര്യാടന്‍ നിഷേധിച്ചു. പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്യാടന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here