പീഡനശ്രമം; യുവാവിന്റെ ലിംഗം മുറിച്ച് 20കാരി; ധീരമായ പ്രവര്‍ത്തിയെന്ന് പൊലീസ്

മുംബൈ: പീഡനശ്രമം തടയാന്‍ അയല്‍വാസിയായ യുവാവിന്റെ ലിംഗം മുറിച്ച് 20കാരി പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതിയില്‍ 24 കാരനായ ഷംസീര്‍ ഷെയ്ഖ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ മുംബൈയിലാണ് സംഭവം.

ഒരു ജോലി ഒഴിവുണ്ടെന്നും അതിന് ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഷംസീര്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിത്. തുടര്‍ന്ന് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചെങ്കിലും ആരും രക്ഷപ്പെടുത്താന്‍ എത്തിയില്ല. ഇതോടെ ഒരു ബ്ലേഡ് എടുത്ത് യുവതി ഷംസീറിന്റെ ലിംഗം ഛേദിക്കുകയായിരുന്നു. പരുക്കേറ്റതോടെ ഇയാള്‍ പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376, 511 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടേത് ധീരമായ പ്രവര്‍ത്തിയാണെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here