ഗൊരഖ്പൂര്‍ ശിശുഹത്യയില്‍ നിന്ന് യോഗി സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല; ഐഎംഎ ദേശീയ സെക്രട്ടറി ഡോ ആര്‍ എന്‍ ടണ്ടന്‍

കോഴിക്കോട്:ഗൊരഖ്പൂര്‍ ശിശുഹത്യയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് ഐ എം എ ദേശീയ സെക്രട്ടറി ഡോ. ആര്‍ എന്‍ ടണ്ടന്‍. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത് കൃത്യസമയത്ത് വിതരണ കമ്പനിക്ക് പണം നല്‍കാത്തതിനാലാണ്. അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം ഡോക്ടര്‍മാരെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ഐ എം എ ദേശീയ സെക്രട്ടറി പീപ്പിളിനോട് പറഞ്ഞു.

ഐ എം എ കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിന് എത്തിയപ്പോഴാണ് ഡോക്ടര്‍ ആര്‍ എന്‍ ടണ്ടന്‍ ഗൊരഖ്പൂര്‍ ശിശുഹത്യയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട് വ്യക്തമാക്കിയത്. കൃത്യസമയത്ത് പണ നല്‍കാത്തതാണ് ആശുപത്രിയിലേക്കുളള ഓക്‌സിജന്‍ വിതരണം മുടങ്ങാന്‍ കാരണം. അതുകൊണ്ട് തന്നെ കുട്ടികള്‍ മരിച്ചതില്‍ നിന്ന് യു പി സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കാവശ്യമായ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ഐ എം എ ദേശീയ സെക്രട്ടറി ആര്‍ എന്‍ ടണ്ടന്‍ പറഞ്ഞു.

ആശുപത്രികളില്‍ പ്രശന്ങ്ങള്‍ ഉണ്ടാകുന്ന എല്ലാ ഘട്ടത്തിലും ഡോക്ടര്‍മാരാണ് ബലിയാടാകുന്നത്. ഗൊരഖ്പൂരിലും അത് തന്നെ സംഭവിച്ചു. അന്വേഷണം നടത്തി കുറ്റക്കാരായവരെ ശിക്ഷിക്കുന്ന നടപടിയാണ് ഉണ്ടാവേണ്ടതെന്നും ടണ്ടന്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം ഉറപ്പു വരുത്താന്‍ ഐ എം എ ഇടപെടുമെന്നും കോഴിക്കോടെത്തിയ ടണ്ടന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News