വ്യാജരേഖ ചമച്ച സെന്‍കുമാറിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കന്റോണ്‍മെന്റ് അസി. കമ്മീണര്‍ക്കാണ് അന്വേഷണച്ചുമതല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

അവധിയിലായിരുന്ന എട്ടുമാസത്തെ കാലയളവിലെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റകളടക്കം വ്യാജമായി നിര്‍മ്മിച്ചെന്നാണ് കേസ്. മുഴുവന്‍ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ.സുക്കാര്‍നോ നല്‍കിയ പരാതിയിലാണു നടപടി.

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തില്‍ സെന്‍കുമാറിന്റെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here