കാസിരംഗയിലെ ജലദുരന്തം; ചത്തൊടുങ്ങിയത് 125 കാട്ടുമൃഗങ്ങള്‍

പ്രളയം തകർത്ത കാസിരംഗ നാഷണല്‍ പാര്‍ക്കിലെ മൃഗങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അസമിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ താറുമാറായത് ജനജീവിതം മാത്രമല്ല.കാസിരംഗയിലെ മൃഗങ്ങളും മഴക്കെടുതിയുടെ ദുരിതം പേറുകയാണ്.

ഓഗസ്റ്റ് 10 മുതൽ തുടങ്ങിയ കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും ഒരു ബംഗാള്‍ കടുവ, 7 കാണ്ടാമൃഗങ്ങൾ, 122 മാനുകൾ, 2 ആനകൾ, 3 കാട്ടുപന്നികൾ, 2 ഹോഗ് മാനുകൾ, കാട്ടു പന്നികൾ എന്നിവയ്ക്ക് ജീവൻ നഷ്ടപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തിൽ വലയുന്ന നിരവധി മൃഗങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ അസമിലെ ന്യൂസ് ലൈവ് ചാനലിന്‍റെ ന്യൂസ് എഡിറ്റര്‍ നന്ദൻ പ്രതിം ട്വിറ്ററിലൂടെ പങ്കുവച്ചു. കിടങ്ങിലെ ചെളിയിൽ കിടന്ന് കൈകാലിട്ടടിക്കുന്ന കുട്ടിക്കൊമ്പന്‍റെ ദൃശ്യം ആരെയും നൊമ്പരപ്പെടുത്തും. വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബംഗാള്‍ കടുവയുടെ ജഡം വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്യുന്ന വീഡിയോയും നന്ദന്‍ പൊസ്റ്റ് ചെയ്തിട്ടുണ്ട്.

കലിബർ ദേശിയ പാതയിലെ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഇവിടെ നിൽക്കുന്നവരുടെ ഇടയിലേക്ക് ഒരു ഭീമൻ മത്സ്യം ഒഴുകി വന്നതും മൂന്നുനാലു പേർ ചേർന്ന് മത്സ്യത്തെ പിടികൂടുന്ന വീഡിയോയും നന്ദന്‍ പ്രതിം പങ്കുവെച്ചിട്ടുണ്ട്. പ്രളയജലം നിറഞ്ഞ കാസിരംഗയിൽ വനംവകുപ്പ് അധികൃതര്‍ തുടർച്ചയായി പട്രോളിങ് നടത്തി പല സ്ഥലങ്ങളിലും കുടുങ്ങിക്കിടന്ന മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നുണ്ട്.

ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടർന്ന് ഇതിനോടകം 11 ലക്ഷം പേർക്ക് വീട് നഷ്ടപ്പെട്ടുവെന്നും നിരവധി പേർ മരിച്ചെന്നുമാണ് ഒദ്യോഗിക കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News