രഹസ്യവിവാഹ വാര്‍ത്ത; രഞ്ജിനിയുടെ മറുപടി

താന്‍ വിവാഹിതയായെന്ന സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ക്കെതിരെ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

വിവാഹവാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി പ്രതികരിച്ചു. വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോണ്‍കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെന്നും എല്ലാവര്‍ക്കും അറിയേണ്ടത് താന്‍ രഹസ്യമായി വിവാഹിതയായോ എന്നാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.


രഞ്ജിനി പറയുന്നു:
ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. എന്നെക്കാളും എന്റെ ജീവിതത്തെക്കുറിച്ച് അറിയാവുന്നത് മറ്റ് ചിലര്‍ക്കാണെന്ന് തോന്നുന്നു. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഞാന്‍ ആരെയാണ് വിവാഹം കഴിച്ചതെന്നോ എന്നായിരുന്നു ഈ വിവാഹമെന്നോ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ‘എന്റെ വിവാഹ’ത്തിന് എന്നെ ആരും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണ്? അടുത്തതവണ പ്രചരിപ്പിക്കുമ്പോള്‍ എന്നെ ഒരു അമ്മയാക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൗതുകമുള്ള മറ്റെന്തെങ്കിലും. എന്നെ മുന്‍കൂട്ടി അറിയിക്കുകയും വേണം. അങ്ങനെയെങ്കില്‍ നമുക്ക് ഒരുമിച്ച് ഈ കളി തുടരാം. അങ്ങനെയെങ്കില്‍ എനിക്കും കൗതുകമുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News