ദിലീപിനെ കുടുക്കിയത് ബി സന്ധ്യ; വനിതാ കമീഷന്‍ ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുകിട്ടും: വിവാദപരാമര്‍ശങ്ങളുമായി വീണ്ടും പിസി ജോര്‍ജ്

തിരുവനന്തപുരം: എഡിജിപി ബി സന്ധ്യയ്ക്കും വനിതാ കമീഷനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് സന്ധ്യയാണെന്നും ദിലീപ് നിരപരാധിയാണെന്നും പിസി ജോര്‍ജ്ജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ദിലീപിനും അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണമെന്നും പിസി പറഞ്ഞു. വിവാദപരാമര്‍ശങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വനിതാ കമീഷന് അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ താടിക്ക് തട്ടുകിട്ടുമെന്നും ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലും സന്ധ്യയ്ക്ക് പങ്കുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. ഈ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News