ആരാധകര്‍ക്ക് മെഗാസ്റ്റാറിന്റെ സമ്മാനം; പുള്ളിക്കാരന്‍ സ്റ്റാറായിലെ മനോഹര ഗാനമെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ രണ്ടാം ഗാനമെത്തി. തപ്പ് തപ്പ് എന്ന് തുടങ്ങുന്ന ആദ്യ ഗാനം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്നു കേട്ടോ എന്നുതുടങ്ങുന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.

ശ്യാംധര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഇടുക്കിക്കാരനാണ് മമ്മൂക്ക. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്‍. കൊച്ചിയിലേക്ക് ഈ അധ്യാപക പരിശീലകന്‍ എത്തുന്നതാണ് കഥ. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.


ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആശ ശരത്, ദീപ്തി സതി എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു. വിനോദ്ഇല്ലംപള്ളിയുടേതാണ് ക്യാമറ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News