മുറിയില്‍ ഒറ്റയ്ക്കിരുന്ന് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതിനിടെയാണ് 29കാരനായ യുവാവിന് അന്‍പതാമത്തെ ടാസ്‌ക് ലഭിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കി വച്ച കയര്‍ കഴുത്തില്‍ കുരുക്കി അയാള്‍ അവസാന ദൗത്യവും പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നതാണ് ലൈവ് വീഡിയോയില്‍ ചിത്രീകരിച്ചത്. ലോകത്തെ ഭയപ്പെടുത്തി കൗമാരക്കാരുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന ബ്ലൂ വെയില്‍ ഗെയിം ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് വീഡിയോയും ശ്രദ്ധേയമാകുന്നത്.
യുവാവ് മുറിയില്‍ അസ്വസ്ഥതയോടെ ഉലാത്തുകയാണ്. മുഖത്തും ശരീരഭാഷയിലും ഭീതി പ്രകടം. ഒടുവില്‍ അയാള്‍ കഴുത്തില്‍ കുരുക്കിടുകയാണ്. ഇനി ഈ വിഡിയോ കാണണം.
കാരിക്കേച്ചറിസ്റ്റ് സജീഷ് കുട്ടനെല്ലൂരാണ് ഈ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത്. അഭിനയിക്കുന്നതും സജീഷ് തന്നെ. സാമൂഹ്യവിഷയങ്ങളില്‍ കലയെ ഫലപ്രദമായി ഉപയോഗിക്കുന്നയാളാണ് സജീഷ്. നിരവധി മിമിക്രി വേദികളില്‍ സജീഷിന്റെ പ്രകടനം ശ്രദ്ദേയമായിട്ടുണ്ട്. ഈ ബ്ലൂവെയില്‍ ആത്മഹത്യാ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്
Get real time update about this post categories directly on your device, subscribe now.