മന്ത്രി ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്: സൈനികനെതിരെ കേസ്

കൊല്ലം: ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീലച്ചുവയോടെ പരാമര്‍ശം നടത്തിയ ആയൂര്‍ തേവന്നൂര്‍ സ്വദേശിക്കെതിരെ കേസ്. തേവന്നൂര്‍ ബ്രിന്ദാ ഭവനില്‍ ബിബിന്‍ ബാലകൃഷ്ണന്‍ (26)നെതിരെയാണ് കേസെടുത്തത്.

ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് കണ്ടതിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലം റൂറല്‍ എസ്.പി.ബി അശോകന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഞ്ചല്‍ പൊലീസാണ് കേസെടുത്തത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബിബിന്‍ ബാലകൃഷ്ണന്‍ സ്ഥലത്തില്ലെന്നും ഇയാള്‍ സൈനികനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News