പച്ച മനുഷ്യരുടെ തട്ടകത്തില്‍ ബക്കറ്റുമായി കോടിയേരി; നായനാര്‍ സ്മാരക ഫണ്ട് പിരിവിന് വന്‍ പിന്തുണ

തിരുവനന്തപുരം: തലസ്ഥാനത്തെ സാധാരണ മനുഷ്യരുടെ ജീവിത തട്ടകമായ പാളയം ചന്തയില്‍, നായനാര്‍ സ്മാരക ഫണ്ട് പിരിവിനു ബക്കറ്റുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘവും. മുതലാളിമാരുടെ പണമല്ല, തൊഴിലെടുക്കുന്നുവരുടെ പണം കൊണ്ട് സ്മാരകം പണിയുമെന്ന് കോടിയേരി പറഞ്ഞു.

കേട്ടിരിക്കുന്നത് തിരുവനന്തപുരത്തിനാകെ മീന്‍ വില്‍ക്കുന്ന പാളയം മാര്‍ക്കറ്റിലെ സ്ത്രീകള്‍. തുടര്‍ന്ന് ഫണ്ട് പിരിവിനോട് ആവേശത്തോടെയുള്ള പ്രതികരണം. ഉള്ളതു മതിയെന്ന് കോടിയേരി. പി.കൃഷ്ണപിള്ള ദിനത്തിനോടനുബന്ധിച്ചായിരുന്നു ഫണ്ട് ശേഖരണം. സംസ്ഥാനമൊട്ടാകെ 30000 ബ്രാഞ്ചുകളില്‍ ഒരേ സമയം ഫണ്ട് ശേഖരിച്ചു.

രാഷ്ട്രീയ, സാമൂഹ്യ, വികസന മേഖലകളില്‍ ചലനങ്ങളുണ്ടാക്കിയ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മരണയ്ക്കായി സ്ഥാപിക്കുന്ന അക്കാദമി ജനുവരിയില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News