കേരളത്തെയും ത്രിപുരയെയും അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി; സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ബദല്‍ നയം സംസ്ഥാനത്ത് നടപ്പാക്കും

കൊച്ചി: ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന കേരളത്തെയും ത്രിപുരയെയും അപകീര്‍ത്തിപ്പെടുത്താനും കരിവാരിത്തേക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുര മുഖ്യമന്ത്രിക്ക് സ്വാതന്ത്യദിന സന്ദേശം നല്‍കാനുള്ള അവകാശം നിഷേധിച്ചതിന് ഇതിന് ഉദാഹണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ബദല്‍ നയം സംസ്ഥാനത്ത് നടപ്പാക്കും. ഇന്ധനവില നിര്‍ണായധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് കേന്ദ്രം ഗാലറിയിലിരുന്നു കളികാണുകയാണ്. കേന്ദ്രം ജനങ്ങളേക്കാള്‍ വലുതായി എണ്ണകമ്പനികളെ കാണുന്നുവെന്നും മുഖ്യമനത്രി പറഞ്ഞു.

കൊച്ചിയില്‍ പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നാലാം ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദഹം. സമ്മേളനത്തില്‍ സി മോഹനന്‍, പി രാജീവ്, മണിശങ്കര്‍, കെ എന്‍ ഗോപിനാഥ് എന്നിവരും ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here