മെഡിക്കല്‍ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. മെഡിക്കല്‍ ഫീസ് 5 ലക്ഷവും ബാങ്ക് ഗ്യാരന്റിയായി 6 ലക്ഷം വാങ്ങാമെന്ന തീരുമാനത്തിനെതിരെയാണ് ഹര്‍ജി. സുപ്രിംകോടതി തീരുമാനം നിയമപരമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഹര്‍ജി നല്‍കുക.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി വിധി അന്തിമമാകും വരെ ഫീസ് 5 ലക്ഷവും ബാങ്ക് ഗ്യാരന്റിയായോ നിക്ഷേപമായോ വിദ്യാര്‍ത്ഥി മറ്റൊരു ബാങ്കില്‍ 6 ലക്ഷം നല്‍കി പ്രവേശനം നേടാം എന്നതായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതി തീരുമാനം നിയമപരമല്ലെന്നാണ് സര്‍ക്കാര്‍ വാദം. തിങ്കളാഴ്ചയാകും സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 35 ശതമാനം സീറ്റുകളില്‍ മാത്രമാണ് 11 ലക്ഷം രൂപ ഫീസ് ഈടാക്കുക. എന്നാല്‍ സുപ്രിംകോടതി വിധി പ്രകാരം 100 ശതമാനം സീറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പരോക്ഷമായിട്ടാണെങ്കില്‍ പോലും 11 ലക്ഷം രൂപ പ്രവേശനത്തിന് നല്‍കേണ്ടി വരും. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഒപ്പം തന്നെ സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍ക്കാരുമായി ധാരണയിലെത്തിയ കോളേജുകള്‍ പോലും ഇതില്‍ നിന്നും പിന്നോട്ട് പോകുന്ന സാഹചര്യമുണ്ടായി. എംഇഎസിനെ പോലെ ധാരണയിലെത്തിയ കോളേജുകളും കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News