‘മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹമില്ല’: പ്രിയാമണിയുടെ മറുപടി

വിവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒടുവില്‍ പ്രിയതാരം പ്രിയാമണി മുസ്തഫ രാജിന്റെ സ്വന്തമാകുന്നു. 23ന് ബംഗളുരുവില്‍ വച്ചാണ് പ്രിയമണിയും ബിസിനസുകാരനായ മുസ്തഫയും തമ്മിലുള്ള വിവാഹം. മൂന്ന് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

വിവാഹത്തെക്കുറിച്ച് പ്രിയാമണി പറയുന്നത് ഇങ്ങനെ: ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് വിവാഹം നേരിട്ട് രജിസ്റ്റര്‍ ഓഫീസില്‍ പോയി ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് ഞങ്ങള്‍ നേരത്തെ തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും. വിവാഹം ബാഗളൂരില്‍ ലളിതമായി നടക്കും. തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും’- പ്രിയാമണി പറയുന്നു.


വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരുമെന്നും പ്രിയാമണി വ്യക്തമാക്കി. പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ കൂടിയുണ്ടെന്നും താരം പറഞ്ഞു.

ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News