പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് എങ്ങനെ പറയും; പി സി ജോര്‍ജിനെതിരെ ദയാഭായി

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി സി ജോര്‍ജിന്റെ പ്രസ്താവന ഖേദകരമെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തില്‍ എന്നും ദയാബായി ചോദിച്ചു. കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എയ്ക്ക് അവകാശമില്ല.

സ്ത്രീകള്‍ ഇരകളാകുന്ന കേസുകളില്‍ അവര്‍ക്ക് അനുകമ്പയുള്ള നിലപാടാണ് സമൂഹത്തില്‍നിന്ന് ഉണ്ടാകേണ്ടതെന്നും ദയാഭായി ആലുവയില്‍ പറഞ്ഞു. നടിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്ന സാഹചര്യത്തില്‍ ഇത്തരം പല സംഭവങ്ങളും ഇനി പുറത്തുവരുമെന്ന് ദയാഭായി കൂട്ടിച്ചേര്‍ത്തു. സംഭവം പുറത്തു പറയാന്‍ നടി പ്രകടിപ്പിച്ച ധൈര്യം മറ്റ് സ്ത്രീകള്‍ക്കും മാതൃകയാകും ബീഫ് കണ്ടെന്നു പറഞ്ഞ് ജനങ്ങളെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യയിലെ സ്ഥിതി കേരളത്തില്‍ ഇല്ലെന്നും ദയാഭായി പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ കേരളത്തില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലാണ് കണക്കില്‍ വര്‍ധനവ് ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ആലുവയില്‍ വൈഎംസിഎയുടെ യുടെ ദേശീയ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദയാഭായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News