നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീപിടുത്തം; അന്വേഷണം തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തമുണ്ടായി. എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന പഴയ ഫര്‍ണീച്ചറുകളും മറ്റും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് നാലേ മുക്കാല്‍ മണിയോടെയാണ് സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ യൂണിറ്റെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായമോ കാര്യമായ നാശ നഷ്ടമോ ഇല്ലന്ന് അധികൃതര്‍ അറിയിച്ചു. അഗ്‌നിബാധ ക്കുള്ള കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel