കാളിദാസാ കലാകേന്ദ്രത്തിന്റെ കരുണ മനം കവരുന്നു

കൊല്ലം: മഹാകവി കുമാരനാശാന്റെ ഖണ്ഡകാവ്യം കരുണയെ ആസ്പദമാക്കി കൊല്ലം കാളിദാസാ കലാകേന്ദ്രം 57ാം നാടകമായി കരുണ അവതരിപ്പിച്ചു ഇ. എ രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ചു ഈ വര്‍ഷത്തെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് ജേതാവ് ഹേമന്ത് കുമാര്‍ ആണ് നാടകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഖണ്ഡകാവ്യമായ കരുണയുടെ തനിമ ചോരാതെയാണ് കാളിദാസ കലാകേന്ദ്രം, സ്വതന്ത്ര നാടക ദൃശ്യാവീശ്കാരത്തിലൂടെ കരുണ നല്‍കുന്ന സന്ദേശം ഓര്‍മ്മിപ്പിക്കുന്നത്. ബാഹ്യ സൗന്ദര്യം അനശ്വരവും വിശ്വസനീയവുമല്ല എന്നാല്‍ പാപപങ്കിലമായ സുഖങളിലൊന്നും കാണാത്ത അദൃശ്യമായ ആത്മീയ വിശ്രാന്തീയിലേക്കാണ് കരുണ ഏവരുടേയും കണ്ണുതുറപ്പികികുന്നത്.

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തന്‍ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്നതാണ് കരുണ. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ ‘സമയമായില്ല’ എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവില്‍ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയില്‍ ശ്മശാനത്തില്‍ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തന്‍ സന്ദര്‍ശിച്ച് അവള്‍ക്ക് ബുദ്ധമത തത്ത്വങ്ങള്‍ ഉപദേശിച്ചുകൊടുക്കുന്നു.

അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നില്‍ക്കും ആധുനികതയെ സന്നിവേശിപ്പിച്ച് കാലിദാസ കലാകേന്ദ്രം കഥയുടെ ജീവന്‍ ചോരാതെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു..വാസവദത്തയുടെയും ബുദ്ധഭിക്ഷുവായ ഉപഗുപ്തന്റെയും കഥയ്ക്ക് ഇന്നത്തെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസക്തിയുണ്ടെന്ന് കണ്ടതിനാലാണ് ‘കരുണ’യെ അരങ്ങിലെത്തിച്ചതെന്ന് ഇ എ രാജേന്ദ്രന്‍ പറഞ്ഞു. നാടകാചാര്യന്‍ ഒ.മാധവന്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബീസുമായി ചെര്‍ന്നാണ് കരുണ കൊല്ലം സോപാന കലാകേന്ദ്രത്തില്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News