അഴിമതിയില്‍ മുങ്ങിയ ബിജെപി; വിവി രാജേഷിന്റെ ബഹുനില മാളികയ്ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രതിഷേധത്തിന്റെ ബോര്‍ഡ് നേതൃത്വം മാറ്റി

തിരുവനന്തപുരം: ബിജെപി നേതാവ് വിവി രാജേഷിനെ പരിഹസിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. നരേന്ദ്രമോദി ഈ വീടിന്റെ ഐശ്വര്യം എന്ന തലക്കെട്ടോടെ ജനകീയ വേദിയുടെ പേരിലാണ് ഒരു പറ്റം ബിജെപി പ്രവര്‍ത്തര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ബിജെപി നേതൃത്യം ഇടപ്പെട്ട് ബോര്‍ഡ് വീടിന് മുന്നില്‍ നിന്ന് എടുത്ത് മാറ്റി.

ഇന്നലെ രാവിലയേടെയാണ് വഞ്ചിയൂര്‍ മാതൃഭൂമി റോഡിലെ വിവി രാജേഷിന്റെ വീടിന് മുന്നില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നരേന്ദ്രമോദി ഈ വീടിന്റെ ഐശ്വര്യം എന്ന പരിഹാസത്തോടെയാണ് ബോര്‍ഡിലെ വാചകങ്ങള്‍. 2011 ല്‍ വട്ടിയൂര്‍കാവില്‍ മല്‍സരിക്കുമ്പോള്‍ കേവലം 27 ലക്ഷം ആസ്തിയും 4 ലക്ഷം കടവും ഉണ്ടായിരുന്ന രാജേഷ് എങ്ങനെ ഈ ബഹുനില മാളിക പണിതെന്ന് ബോര്‍ഡില്‍ ചോദ്യം ഉന്നയിക്കുന്നു.

ജനകീയ വേദി എന്ന് പേരിട്ട ഒരു പറ്റം ബിജെപി പ്രവര്‍ത്തകര്‍ തന്നയാണ് ബേര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ ബിജെപി നേതൃത്യം ഇടപ്പെട്ട് ബോര്‍ഡ് മാറ്റി. ആരാണ് ബോര്‍ഡ് വെച്ചത് എന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജേഷ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചതായിട്ടാണ് അറിയുന്നത്.

പാര്‍ട്ടിക്കുളളിലെ എതിര്‍ഗ്രൂപ്പുകാരെയും തന്റെ തന്ന ഗ്രൂപ്പിലെ ഒരു പ്രധാനിയായ മറ്റൊരു നേതാവിനെയുമാണ് സംശയം എന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയില്‍ നടക്കുന്ന അഴിമതികള്‍ ചൂണ്ടികാട്ടി മുന്‍പും ജനകീയവേദിയുടെ പേരില്‍ കത്തുകള്‍ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News