ട്രംപിനെ ആരെങ്കിലും വധിക്കണേ; സെനറ്റര്‍ പെട്ടു

ന്യൂയോര്‍ക്ക്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായെത്തിയതുമുതല്‍ ഡൊണാള്‍ഡ് ട്രംപ് വിവാദ നായകനാണ്. അധികാരത്തിലേറി ഒരു വര്‍ഷമാകുമ്പോഴും വിവാദങ്ങള്‍ക്ക് കുറവില്ല. ഇപ്പോഴിതാ ട്രംപിന്റെ മരണം അമേരിക്കന്‍ സെനറ്റര്‍മാര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.

അമേരിക്കന്‍ സെനറ്റര്‍ മരിയ ഷാപ്പെല്ലി നദാലയാണ് ട്രംപിന്റെ മരണം ആഗ്രിഹിക്കുന്നതായി തുറന്ന് പറഞ്ഞ് വിവാദത്തിലായിരിക്കുന്നത്. ‘ട്രംപിനെ ആരെങ്കിലും വധിച്ചിരുന്നെങ്കില്‍’ എന്നായിരുന്നു ഡെമോക്രാറ്റ് അംഗം മരിയ ഷാപ്പെല്ലി നദാല്‍ പോസ്റ്റിട്ടത്. ട്രംപിനെ തനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ മരിയ അയാള്‍ എനിക്കു മാനസികാഘാതവും തലവേദനയും സമ്മാനിക്കുന്നുവെന്നും പോസ്റ്റിട്ടു.
അമേരിക്കയിലാകെ ഇത് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. ഇതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിയയുടെ രാജി സ്വന്തം പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മരിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News