ലങ്കയില്‍ ഓട്ടോ ഡ്രൈവറായി ശിഖര്‍ധവാന്‍; കൂട്ടിന് സിക്‌സറടിക്കാരന്‍ പാണ്ഡ്യയും; വീഡിയോ വൈറലും വിവാദവും

കൊളംബോ: ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര സമ്പൂര്‍ണ വിജയം നേടിയ ഇന്ത്യന്‍ സംഘം ആഘോഷത്തിന്റെ നിമിഷങ്ങളിലാണ്. ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. മത്സരത്തിന്റെ സമ്മര്‍ദ്ദം തീരെയില്ലാതാക്കാനായി മലകയറുന്നതും നീന്തലും മറ്റ് ആഘോഷ പരിപാടികളും നടത്തുന്ന താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഓട്ടോ ഓടിച്ച് സമ്മര്‍ദ്ദമില്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൂട്ടിന് കൂടിയിരിക്കുന്നതാകട്ടെ സിക്‌സറടിക്കാരനെന്ന് പേരുകേട്ട ഹര്‍ദ്ദിക്ക് പാണ്ഡ്യയും. ശിഖര്‍ ധവാന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധവാന്‍ വീഡിയോ പുറത്തു വിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഒപ്പം തന്നെ ചെറിയ തോതില്‍ വിവാദവും തലപൊക്കിയിട്ടുണ്ട്.

Daddy D di Auto Rickshaw Ride @hardikpandya93 ?????????

A post shared by Shikhar Dhawan (@shikhardofficial) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here