അബ്ദുള്ളയെത്തേടിയെത്തിയ ഡ്രോണ്‍; ഒടുവില്‍ ഹജ്ജ് യാത്രയുടെ പുണ്യവും

അബ്ദുള്ള മലയുടെ അടുത്ത ചെന്നില്ലെങ്കില്‍ അബ്ദുള്ളയെത്തേടി മലയെത്തുമെന്ന് കേട്ടിട്ടില്ലേ ? ഘാനയിലെ ഈ അബ്ദുള്ളയെ തേടിയെത്തിയ ഭാഗ്യത്തിന്റെ കഥ കേള്‍ക്കണോ ? തുര്‍ക്കിയിലെ വാര്‍ത്ത ചാനലിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ എത്തിയ ചാനല്‍ പ്രവര്‍ത്തകന്റെ ഡ്രോണ്‍ ക്യാമറ തകരാര്‍ മൂലം ചെന്ന് വീണത് ഘാന സ്വദേശിയായ അബ്ദുള്ളയുടെ വീടിന് മുന്നിലാണ്.

ഇത് എടുക്കാന്‍ വന്ന ചാനലിലെ പ്രവര്‍ത്തകനോട് തന്റെ ചെറ്റ കുടിലിന് മുമ്പില്‍ നിന്നും ഡ്രോണ്‍ കൈയില്‍ പിടിച്ചിട്ട് അബ്ദുള്ള ചോദിച്ച ഒരു കാര്യം ആ ചാനല്‍ പ്രവര്‍ത്തകനെ ഒരുപ്പാട് വേദനിപ്പിച്ചു.

‘ഇതില്‍ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ കുറച്ച് കൂടി വലുത് വേണ്ടി വരുമായിരിക്കും ‘

ആ പാവപ്പെട്ട മനുഷ്യന്റെ ആഗ്രഹം കണ്ട് ചാനല്‍ പ്രവര്‍ത്തകന്‍ ഫോട്ടോ എടുത്ത് അബ്ദുല്ലായുട ആഗ്രഹം അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു !

ഇത് തുര്‍ക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു . ഉടനെ തുര്‍ക്കി സര്‍ക്കാര്‍ അബ്ദുള്ളായുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ നടപടി എടുത്തു !

എല്ലാ ചെലവുകളും തുര്‍ക്കി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും അദ്ദേഹത്തിന് ഹജ്ജിന് വേണ്ടിയുള്ള എല്ലാ സൗകര്യമൊരുക്കി നല്‍കി

ഇപ്രാവശ്യത്തെ ഹജിന് തുര്‍ക്കിയുടെ അതിഥിയായി അബ്ദുള്ള എത്തും!!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News