കോടിപതിയാകണോ? വഴിതുറന്ന് ഓണം ബംബര്‍ ടിക്കറ്റ്; വിപണിയില്‍ വമ്പന്‍ ഡിമാന്റുമായി 10 കോടിയുടെ ബംബര്‍ ടിക്കറ്റ്

തിരുവനന്തപുരം:  ഭാഗ്യാന്വേഷകര്‍ക്ക് കോടിപതിയാകാനുള്ള വഴി തുറന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓണം ലോട്ടറി. ഏറ്റവും വലിയ സമ്മാനത്തുകയുമായെത്തുന്ന ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിന് വിപണിയില്‍ വമ്പന്‍ ഡിമാന്റാണ്. ജൂലായ് 25ന് തുടങ്ങിയ ബംബര്‍ ടിക്കറ്റ് വില്‍പ്പന സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നു.

നിലവില്‍ 40 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിട്ടുള്ളത്. ഇതില്‍ 17 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റുതീര്‍ന്നു. സപ്തംബര്‍ 20ന് നറുക്കെടുപ്പ് ആകുമ്പോഴേക്കും 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് ഭാഗ്യക്കുറി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓണമടുക്കുമ്പോഴേക്കും ബംബര്‍ ടിക്കറ്റിന് ആവശ്യക്കാരേറും എന്നതില്‍ തര്‍ക്കമില്ല. 90 ലക്ഷം ടിക്കറ്റ് വിറ്റഴിഞ്ഞാല്‍ 225 കോടി രൂപ സര്‍ക്കാരിന് വരുമാനമായി ലഭിക്കും. പത്തുകോടിയുടെ ഒന്നാംസമ്മാനമടക്കം 61.81 കോടിയാണ് വിവിധ സമ്മാനമായി നല്‍കുന്നത്.

ലോട്ടറിവില്‍പ്പനയിലൂടെ കിട്ടുന്ന തുകയുടെ പകുതിയോളം സമ്മാനമായി നല്‍കണമെന്ന് സര്‍ക്കാര്‍ നയമുണ്ട്. ഇത് ബംബര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. വില്‍പ്പനയുടെ 12 ശതമാനം ജി.എസ്.ടി. നല്‍കണം. ഇതില്‍ പകുതി കേന്ദ്രത്തിനാണ്.ടിക്കറ്റ് ഒന്നിന് 250 രൂപയാണ് നിരക്ക്.ഏതായാലും ഈ ഓണക്കാലത്ത് ഭാഗ്യക്കുറിവകുപ്പിനാണ് ബംബര്‍ അടിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 72 ലക്ഷം ലോട്ടറിയാണ് അച്ചടിച്ചത്. ഇതില്‍ 69,79,589 എണ്ണം വിറ്റുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News