അഴിമതി മാത്രമല്ല മയക്കുമരുന്നും; ഇടുക്കിയില്‍ 20 കോടിയുടെ ഹാഷിഷുമായി ശിവസേന നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 17 കിലോ ഗ്രോം ഹാശിശ് ഓയിലുമായി മൂന്ന് പേരാണ് ് പിടിയിലായത്. ബിജെപി ശിവസേന നേതാവും കരാട്ടെ മാസ്റ്ററുമായ അഞ്ചു, അഭിഭാഷകനായ ബിജു, ഇവരുടെ സുഹൃത്ത് ഷിനു എന്നിവരാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് ഹാശിശ് ഓയില്‍ പിടികൂടിയത്.

സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഹാശിശ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ 20 കോടിയോളം രൂപ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel