കാല്‍പന്തുലോകത്ത് ഇടിമിന്നലായി ഇന്ത്യ; മൗറീഷ്യസിന്റെ വലയില്‍ ഇരട്ടഗോള്‍ പ്രഹരത്തോടെ തുടര്‍ച്ചയായ എട്ടാം ജയം

മുംബൈ: കാല്‍പന്തുലോകത്ത് ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണകാലം. തുടര്‍ച്ചയായ എട്ടാം ജയം കുറിച്ച ഇന്ത്യ മൗറീഷ്യസിന്റെ പോരാട്ടവീര്യം തല്ലിക്കെടുത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് തവണ വലകുലുക്കിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേഷ് ജിങ്കന്‍ ആദ്യമായി രാജ്യത്തെ നയിച്ചപ്പോള്‍ ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നീലപ്പടയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ ജയിച്ചത്. പതിനഞ്ചാം മിനിറ്റില്‍ അനസിന്റെ പിഴവില്‍ മെര്‍വിന്‍ ജോസ്‌ലിനിലൂടെ മൊറീഷ്യസ് മുന്നിലെത്തിയെങ്കിലും റോബിന്‍ സിങ് (37), ബല്‍വന്ത് സിങ് (62) എന്നിവരിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

ബുധനാഴ്ച സെന്റ് കീറ്റ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News