ലഖ്നൗ: മുസാഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന്റെ കാരണം ഉദ്യാഗസ്ഥരുടെ അനാസ്ഥയെന്ന് നിഗമനം. അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല.അതേസമയം ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അട്ടിമറി സാധ്യതയ്ക്കുള്ള തെളിവുകള്‍ ലഭിച്ചില്ല. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.
പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ ആ വഴിക്ക് സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്ക് അനുവദിച്ച പരമാവധി വേഗത മണിക്കൂറില്‍ 20 കിലോമീറ്ററാണ്.എന്നാല്‍ അപകടത്തില്‍പ്പെട്ട ഉത്കല്‍ എക്ല്പ്രസ്സ് സഞ്ചരിച്ചിരുന്നത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍.ഉദ്യാഗസ്ഥരുടെ ഗുരുതരമായ അനാസ്ഥ മൂലമാണ് അപകടം സംഭവിച്ചതെന്നതിലേക്കാണ് പുറത്തു വരുന്ന തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്.
ലോക്കോ പൈലറ്റിന് അറ്റകുറ്റപ്പണി നടക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.പാളത്തില്‍ പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെട്ടന്ന് ബ്രെയിക്ക് പ്രയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പാളത്തില്‍ അറ്റകുറ്റപ്പമികള് നടക്കുന്ന കാര്യം ഖട്ടൗലി സേറ്റഷന് ഉദ്യാഗസ്ഥരും അറിഞ്ഞിരുന്നിലെലന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അട്ടിമറി സാധ്യത പരിശോധിക്കുന്ന ഭീകരവിരുദ്ധ സ്കാഡ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.എന്നാല്‍ സംശയകരമായ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here