അഞ്ച്‌ലക്ഷം രൂപയ്ക്ക് വേണ്ടി 16 കാരിയെ 65 കാരന് വിവാഹം ചെയ്തു നല്‍കി

ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഒമാന്‍ സ്വദേശിയായ ഷെയ്ഖ് അഹമ്മദിനാണ് മാതാവിന്റെ അറിവോ സമ്മതമോ ഇല്ലാത 16കാരിയായ മകളെ പിതാവ് സിക്കന്ദര്‍ വിവാഹം കഴിപ്പിച്ചത്. അഞ്ച്‌ലക്ഷം രൂപയ്ക്കുവേണ്ടിയാണ് പിതാവ് ഇ കൊടുംകുറ്റകൃത്യം ചെയ്തത്.

ഭര്‍തൃസഹോദരിയായ ഗൗസിയയുടെ വീട്ടില്‍ കുറച്ചുദിവസം നിര്‍ത്താന്‍ എന്നുപറഞ്ഞാണ് മകളെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഹൈദരബാദിലുള്ള ഒരു ഹോട്ടലില്‍ വച്ച് മകളെ 65കാരന്‍ വൃദ്ധന് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു.വിസ ശരിയായ ഉടന്‍ ഷെയ്ഖ് അഹമ്മദ് മകളെയും കൊണ്ട് ഒമാനിലേക്ക് കടന്നു.

രക്ഷപെടുത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് മകളുടെ ഫോണ്‍ വന്നപ്പോഴാണ് ഈ വിവരങ്ങളെല്ലാം മാതാവ് അറിയുന്നത്.വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയാണ് എല്ലാവരും ഇപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News