കേരളത്തിനെതിരെ വീണ്ടും വര്‍ഗീയ വിഷം ചീറ്റി കേന്ദ്രമന്ത്രി; മലപ്പുറത്ത് 1000 പേരെ മാസം തോറും മതംമാറ്റുന്നു

ദില്ലി; കേരളത്തിനെതിരെ വിഷംചീറ്റല്‍ കേന്ദ്രമന്ത്രിമാര്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ തുടങ്ങിയ അപമാനിക്കല്‍ കേന്ദ്രമന്ത്രി ഹന്‍സ്‌രാജ് ആഹിറിന്റെ മതംമാറ്റ പരാമര്‍ശത്തിലെത്തി നില്‍ക്കുകയാണ്. മലപ്പുറം ജില്ലയില്‍ മാസംതോറും ആയിരം പേരെ വീതം മതം മാറ്റുന്നു എന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.
സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഹന്‍സ് രാജ് വ്യക്തമാക്കി. മലപ്പുറത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകള്‍ ആക്കുകയാണെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കേരളത്തില്‍ പോയിരുന്നെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ലെന്നും ഹന്‍സ് രാജ് പറയുന്നു. ഇപ്പോള്‍ സംഭവത്തിലെ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുയാണെന്നും കേന്ദ്രമന്ത്രി പി ടി ഐക്ക് നല്‍കിയ പ്രതികരണത്തില്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News