
തിരുവനന്തപുരം: അധികാരം ദുരുപയോഗപ്പെടുത്തി എന്ന ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാലാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയിട്ടുള്ളതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. കോടതിയില്‍ നിന്ന് ഇങ്ങനെ പരാമര്‍ശം ഏറ്റുവാങ്ങിയ ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ല. അതിനാല്‍ മന്ത്രി താന്‍ വഹിക്കുന്ന പദവിയുടെ അന്തസ് കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ഒരു നിമിഷം വൈകാതെ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here