യുഎഇ യില്‍ വിസ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് സംവിധാനം

അബുദാബി: സര്‍ക്കാര്‍ സേവനങ്ങളെല്ലാം അതിവേഗത്തിലും സ്മാര്‍ട്ട് ആയും നല്‍കുന്ന യു എ ഇ യില്‍ ഇനി വിസ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് സംവിധാനം ഒരുങ്ങുന്നു. യു.എ.ഇ.യിലെ താമസക്കാര്‍ക്കായി പാസ്‌പോര്‍ട്ടില്‍ ഇപ്പോള്‍ പതിക്കുന്ന വിസ സ്റ്റിക്കറുകള്‍ക്ക് പകരമാണ് ഇലക്ട്രോണിക് സംവിധാനം ഒരുങ്ങുന്നത്.

നിലവില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന സംവിധാനത്തേക്കാള്‍ വേഗത്തിലും ലളിതമായും ഇ വിസ നല്കാന്‍ കഴിയും. ഇ വിസ നല്‍കാനുള്ള സംവിധാനത്തിന് നിലവിലുള്ള പ്രക്രിയയുടെ പാതി സമയം മതിയെന്നും കണക്കാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം അധികൃതരാണ് പുതിയ പരിഷ്‌കരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

യു.എ.ഇ.യുടെ വിഷന്‍ 2021 ല്‍ വിഭാവനം ചെയ്യുന്നതാണ് ഈ ഇലക്ട്രോണിക് സംവിധാനം. അജ്മാനില്‍ ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഇവിസാ സംവിധാനം വിജയകരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം അധികം വൈകാതെ എല്ലായിടത്തും നടപ്പിലാക്കാനുള്ള ആലോചന സജീവമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News