വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങളടക്കം മൂന്നു പേര്‍ മരിച്ചു

മുംബൈ: മുംബൈ-ഹൈദരാബാദ് ഹൈവേയിലെ പല്‍ഗാറിലെ വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങളടക്കം മൂന്നു പേര്‍ മരിച്ചു. മഹാകാളി അന്ത് ഹി ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗന്‍ കാംഗ് (38), അര്‍ജിത് ലാവനിയ (30) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

പല്‍ഗാറിലെ മനോറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

താരങ്ങളുടെ വാഹനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. താരങ്ങള്‍ മദ്യലഹരിയില്‍ ആയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സോണി ചാനലിലെ സങ്കട് മോചന്‍, മഹാബലി, ഹനുമാന്‍ എന്ന സീരിയലുകളില്‍ ഹനുമാന്റെ പിതാവായും ഗഗന്‍ കാംഗ് വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News