ദുബായ് : പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ഏറെ മുന്നിലാണ് ദുബായ് പൊലീസ്. റോഡില്‍ കുടുങ്ങുന്ന വാഹനം പൊരി വെയിലില്‍ പോലും തള്ളിക്കൊടുക്കാനും വരെ ദുബായ് പൊലീസ് രംഗത്ത് വന്നത് പോലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. അപകട സ്ഥലങ്ങളിലും ആത്മാര്‍ത്ഥമായ സേവനവുമായി പൊലീസ് രംഗത്തുണ്ട്.
അപകടങ്ങളും മറ്റു അനിഷ്ട സംഭവങ്ങളും നേരിടാന്‍ ദുബായ് പൊലീസിന് 12 മിനിറ്റ് മതിയെന്നാണ് ദുബയ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറയുന്നത്. ഇത്തരം കേസുകളില്‍ 90 ശതമാനവും ശരാശരി 12 മിനിറ്റ് കൊണ്ട് നേരിടാന്‍ സാധിക്കുമെന്ന് തെളിയിച്ചതായി അദ്ദേഹം പറയുന്നു.
സ്മാര്‍ട്ട് ആക്‌സിഡന്റ് റിപ്പോര്‍ട്ട് സര്‍വ്വീസ് വഴി ചെറിയ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ പടം എടുത്ത് അയച്ച് പൊലീസ് സംഭവ സ്ഥലത്ത് എത്താതെ തന്നെ അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ സാധിക്കുന്നത് കാര്യങ്ങള്‍ എളുപ്പത്തിലാക്കുന്നു. പൊതുജനങ്ങള്‍ ഏറെ സഹകരിക്കുന്ന ഈ രീതി കാരണം പാതകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഏറെ സഹായകമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പൊലീസിന്റെ അടിയന്തിര നമ്പറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് 8 ലക്ഷം ഫോണ്‍ കോളുകളാണ് വന്നത്.
Get real time update about this post categories directly on your device, subscribe now.