സംഘികള്‍ക്ക് ഹരിശ്രീ അശോകന്റെ മറുപടി; സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര, മതസൗഹാര്‍ദം കേളികേട്ടത്

മലപ്പുറം: മലപ്പുറം നിവാസികളെ പുകഴ്ത്തി പ്രശസ്ത സിനിമാ താരം ഹരിശ്രീ അശോകന്‍. സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്രയെന്നും മലപ്പുറത്തിന്റെ മതസൗഹാര്‍ദം എന്നും കേളികേട്ടതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

നല്ല ഭക്ഷണം തന്ന് തോല്‍പിക്കുന്നവരാണ് മലപ്പുറത്തുകാരെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷണ്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ നടത്തുന്ന ഭക്ഷ്യമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം.

മലപ്പുറത്ത് മാസം 1000 പേരെ വീതം മതം മാറ്റുന്നുവെന്ന് കേന്ദ്രമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിര്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. മലപ്പുറത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലികള്‍ ആക്കുകയാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News