കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി ലിയോണ്‍ മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.
ചര്‍ച്ച രണ്ടുതരത്തില്‍ കൊഴുക്കുന്നതിനിടയാണ്, വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി ഹിന്ദുത്വപ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് രാഹുല്‍ അഭിപ്രായപ്രകടനം.
സമൂഹത്തിന്റെ ആരോഗ്യകരമായ ലൈംഗികതയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് സണ്ണി ലിയോണിന്റെ പോണ്‍ വീഡിയോകളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. താന്‍ സണ്ണിയുടെയും ഷക്കീലയുടെയും രേഷ്മയുടെയും വരെ പോണ്‍ വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലൈംഗികഅതിപ്രസരങ്ങള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നതരത്തിലുള്ളതായതിനാല്‍ ഇതിനെതിരെ നിയമയുദ്ധത്തിനും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.
XXX ഗണത്തില്‍പ്പെട്ടവ യുവത്വത്തിന് ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം നല്‍കുന്നുണ്ട്. പോണ്‍ വീഡിയോ ഒരുപരിധി കഴിയുമ്പോള്‍ നെഗറ്റീവ് പോണ്‍ ഗണത്തിലേക്ക് പോകും. അതിനെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.