യുപിയില്‍ പിടഞ്ഞുമരിച്ച 105 കുട്ടികളുടെ മതമേത്? ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനോട് സുധീഷ് മിന്നിയുടെ ചോദ്യങ്ങള്‍

Rടട ന്റെ മേധാവിയോട്….
അങ്ങയ്ക്ക് ഒരു കത്തെഴുതണമെന്ന് സ.ഒകെ വാസു മാസ്റ്ററും സ.എ അശോ കേട്ടന്റെയും ദീർഘകാലത്തെ ആഗ്രഹമായിരുന്നു.. ഈ മാസം ആഗസ്ത് 15ന് പതിവ് തെറ്റിച്ച് കേരളത്തിലെത്തിയതും വിലക്കുകൾ ലംഘിച്ച് പാലക്കാട് കർണ്ണകി സ്ക്കൂളിൽ ദേശീയ പതാക ഉയർത്തി മടങ്ങിയതും മാധ്യമങ്ങളിലൂടെ വായിക്കുകയുണ്ടായി..

സാധാരണ എല്ലാ സർസംഘചാലകൻമാരുംനാഗ്പുരിലെ ഹെഡ്ഗേവാർ സമൃതി കാര്യാലയത്തിലാണ് ദേശീയ പതാക ഉയർത്താറുള്ളത് ഈ തവണ കേരളത്തിൽ വന്ന് ആ കൃത്യം നിർവ്വഹിച്ചതു കൊണ്ടാണ് പതിവ് തെറ്റിച്ചത് എന്ന് മുന്നേ ഞാൻ സൂചിപ്പിച്ചത്.. അങ്ങയെ തടയുമെന്നും ദേശീയ രാഷ്ട്രീയത്തിൽ കേരളത്തെ മറ്റൊരു വിവാദത്തിലേക്ക് എത്തിക്കാനുള്ള ചെറിയ ശ്രമം മറ്റെന്താണുള്ളത്..

1925 ൽ ദേശീയ സ്വാതന്ത്ര്യത്തിന്വേണ്ടിയുള്ള പോരാട്ടങ്ങൾ ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും തളിരിടുമ്പോഴാണ് നാഗ്പുരിൽ Rss സ്ഥാപിതമാവുന്നത്.. 1947 ൽ ഇന്ത്യയ്ക്ക്സ്വാതന്ത്ര്യം കിട്ടി.. പക്ഷെ 1925ൽ നിന്ന് 1947 ലേക്ക് ഒരു യൗവനം (22 വർഷം) കിട്ടിയിട്ടും സ്വാതന്ത്ര്യ സമരം നടക്കുന്ന വഴികളിലെവിടെയും കാക്കി നിക്കർ ധാരികളായ സ്വയംസേവകരുടെ പൊടി പോലുമില്ലായിരുന്നു എന്നത് സത്യമാണ്..

ദേശീയതയ്ക്കു വേണ്ടി പോരാടുമ്പോൾ Rss എവിടെയായിരുന്നു എന്ന പലകുറി ചോദ്യത്തിന് എന്നുംഒഴിഞ്ഞു മാറാറുള്ള നിങ്ങളുടെ ചിന്തകൻ മാർആ സമയമൊക്കെ മരിച്ച് കബഡി കളിക്കുകയായിരുന്നു എന്ന് സ.പി ജയരാജൻ കളിയാക്കുന്നത് ഒരു സത്യമാണ്… ഏതാണ്ട് അതേ സമയം രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ട ചരിത്രങ്ങൾ പറഞ്ഞാൽ തീരാത്തവയാണ്..

ഇന്നും അങ്ങയുടെ ഗുരു സവർക്കർ മാപ്പെഴുതികൊടുത്ത് ഇറങ്ങി വന്ന ആ ജയിലിൽ അങ്ങിടയ്ക്ക് ഒന്ന് സന്ദർശിക്കണം അവിടെ 18 ഓളം ധീരസഖാക്കളുടെ പേര് മാർബിളിൽ കൊത്തിയിട്ടിട്ടുണ്ട്.. അവരാരും വെള്ളകാർക്ക് മാപ്പെഴുതി വന്നവരല്ല.. അവരുടെ ധിക്കാരത്തിനു മുന്നിൽ നെഞ്ചു നിവർത്തി പോരാടി മരണം വരിച്ചവരാണവർ. ദേശീയ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ കോൺഗ്രസിനൊപ്പം ഒരു പാട് ധീര സഖാക്കൾ ചേർന്നു നടത്തിയ പോരാട്ടങ്ങൾ ഈ രാജ്യം മറക്കാൻ പാടില്ലാത്തതാണ്..

അവർക്ക് ആർക്കും ശാഖയിൽലഭിക്കുന്ന ദൈനംദിന ആയുധപരിശീലനം സിദ്ധിച്ചവരായിരുന്നില്ല… അങ്ങ് കാലെടുത്തു വച്ച കേരളം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു പാട് സഖാക്കളുടെ രക്തം ചൊരിഞ്ഞ്
ഈ നാട്ടിലെ സാമുഹ്യ നീതി നേടി തന്നത് ചരിത്രമാണ്.. കയ്യൂരും കരിവെള്ളൂരും.മുനയൻകുന്നുംമൊറോഴയും തില്ലങ്കേരിയും പുന്നപ്രയും വയലാറും ധീരതയുടെ പര്യായമായാണിവിടത്തെ കുട്ടികൾ പഠിക്കുന്നത്..

ഭാരതത്തെ അമ്മയായ് കാണാൻ നിങ്ങൾ പഠിപ്പിച്ച ഏതെങ്കിലുമൊരു സ്വയംസേവകന്റെ പേര് ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ നിങ്ങൾക്ക് പറയാൻ കഴിയുമോ… കനത്തവർഗ്ഗീയതയുടെ വിഷം ഓരോ ശാഖയിൽ നിന്നും ഓരോ സ്വയം സേവകനിലും കുത്തി നിറച്ച് നവഖാലി മുതൽ നിങ്ങൾ നടത്തിയ ചോരക്കളി ഈ രാജ്യത്തിന്റെ മോചനത്തിനായിരുന്നോ…

വർഗ്ഗീയ കലാപങ്ങളിൽ മാത്രം ലക്ഷകണക്കിനാളുകൾ ജീവൻ കവർന്ന ഈ രാജ്യത്ത് നിങ്ങൾ ശാഖയിൽ നിന്നും ഇളക്കിവിട്ട തെമ്മാടികൂട്ടങ്ങൾ തന്നെയാണ് ഇന്ത്യ കലാപങ്ങളുടെ രാജ്യമാക്കിമാറ്റിയതും… 1925 ൽ തുടങ്ങി 90 വർഷം പിന്നിടുമ്പോൾ നിങ്ങളുടെ സംഘടന ഒരു പാട് വളർന്നിട്ടുണ്ട്… പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എല്ലാം ഉത്തമ സ്വയം സേവകർ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിറ സാന്നിധ്യമുണ്ട് സംഘപരിവാറിന്… ആ സത്യംഅംഗീകരിക്കുന്നുണ്ട്…

ബോധമില്ലാത്ത ഒരു ജനതയ്ക്ക് മതാധിഷ്ഠിത രാജ്യം സൃഷ്ടിക്കാൻ നിങ്ങളാണൊരു വഴിയെന്ന് അവർ ധരിച്ചു പോയതിന്റ കാരണങ്ങളാണ് നിങ്ങളുടെ ഗതിവേഗവും..ഈ രാജ്യത്ത് മതമാണോ അത്യാവശ്യം വേണ്ടഒന്ന്… ഉത്തര്‍ പ്രദേശിൽ ഓക്സിജൻ കിട്ടാത്തമരിച്ച 105 കുട്ടികളിൽ അവരുടെ മതമെന്തായിരുന്നു… ഇന്നും കണ്ണീരുണങ്ങാത്ത ഗോരഖ്പുരിന്റ ഓരോ ഇടവഴികളിലൂടെ അങ്ങ് ഒന്ന് സഞ്ചരിക്കണം …

തന്റെ ജീവനില്ലാത്തെ കുട്ടിയേ മാറോട് ചേർത്ത് പിടിച്ച് വിതുമ്പുന്ന ഓരോ അമ്മമാർക്കും ഉണ്ടായിരുന്നു മതം… ഈ രാജ്യത്ത് കിടന്നുറങ്ങാൻ ഒരു വീട് സ്വന്തമായിട്ടാത്തവർ 25 കോടിയിലധികം വരും.. വിദ്യാഭ്യാസം ലഭിക്കാത്തവർ ഭക്ഷണം ലഭിക്കാത്തവർ വസ്ത്രം ലഭിക്കാത്തവർ ഇവരൊക്കെ കോടിയിലധികം അധിവസിക്കു ന്ന ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രമല്ല ആവശ്യംജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങളാണ്…

ചായക്കടക്കാരന്റെ മകനായ മോഡി ഭരിക്കുന്ന ഇന്ത്യയിൽ 2015 ൽ മാത്രംരണ്ട് ലക്ഷം കർഷകരാണ് മരിച്ചത് . ഈ
രാജ്യത്ത് ഓരോ കൃഷിക്കാരും ആത്മഹത്യ ചെയ്യുമ്പോൾ കോർപ്പറേറ്റുകളുടെ ചെരുപ്പ് നക്കുന്നവനായ് മോഡി മാറുന്നത് നിങ്ങൾ കാണുന്നില്ലേ.. ഇത് പോരഞ്ഞ് പശുവിന്റെ പേരിൽ നിങ്ങൾ കൊന്നൊടുക്കിയവർ ആയിരത്തിലധികം വരുംശരിക്കും നിങ്ങളുടെയൊക്കെ അമ്മ പശുവുംഅച്ഛൻ കുറുക്കനുമാണോ….

അല്ല കുറുക്കന്റെ സർവ്വതന്ത്രവും ഈ രാജ്യത്തെ കൊത്തി മുറിക്കാൻ സ്വയം സേവകർ നടത്തുന്നുണ്ട്… കോൺഗ്രസ് മരിച്ചു ആ ചെളിയിൽ താമര വിരിയുകയും ചെയ്തു അതാണീ രാജ്യത്ത് സംഭവിക്കുന്നത്… പക്ഷെ
പ്രധാന പ്രതിപക്ഷമായ് ഞങ്ങളുണ്ടാവും പോരാട്ടത്തിൽ വാർന്നൊലിച്ച ചോരയിൽ മുദ്രണം ചെയ്ത ചെങ്കൊടിയുമായ് ഞങ്ങൾ കുറച്ച് പേർ ഇവിടുണ്ട്….

മഹാഭാരത യുദ്ധത്തിൽ 12 ദശലക്ഷം സൈനികരും 100 ഉഗ്രസേനാപതികളുമായ് സർവ്വശ്രേഷ്ഠൻമാരുമായ് യുദ്ധത്തിനിറങ്ങിയ ദുര്യോധനന് തോല്ക്കേണ്ടി വന്നതെങ്ങനയാണെന്ന് അങ്ങയോട് ഞാൻ വിശദീകരിക്കുന്നില്ല.. അംഗബലവും ആയുധബലവും കൂടുതലുള്ള ദുര്യോധനനെ 5 പേർ കാലപുരിക്കയച്ച വ്യാസ
മഹാഭാരതം ഞങ്ങൾ ചോര കൊണ്ടിവിടെ പുനരാവിഷ്ക്കരിക്കും… തീർച്ച…

ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഇന്ന് നിങ്ങളാണ്…. നരാധമൻമാരാണ് നിങ്ങൾ… ഈ രാജ്യത്തെ കാവികൊണ്ട് ഭസ്മമാക്കാൻ വന്ന ഭസ്മാസുരനാണ് Rss… ഓർക്കുക ശക്തിയല്ല ജയം നിർവ്വചിക്കുന്നത് ധർമ്മവും നീതിയുമാണ് ഇതും ചരിത്രമാണ് മറക്കരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News