നടിയെ ആക്രമിച്ച കേസ്; സംവിധായകനും നടനും അറസ്റ്റില്‍

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംവിധായകനും നടനും അറസ്റ്റില്‍. തെലുങ്ക് നടന്‍ സ്രുജന്‍, സംവിധായകന്‍ ചലപതി എന്നിവരെയാണ് വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സ്രുജനും ചലപതിയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 15നാണ് നടി പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

ഷൂട്ടിംഗിനായി ഹൈദരാബാദിലെ ബീമാവരത്തേക്ക് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് നടിയെ സംവിധായകനും നടനും കാറില്‍ കയറ്റിയത്.
എന്നാല്‍ യാത്ര തുടങ്ങിയതോടെ ഇരുവരും തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും നടി പറയുന്നു. വിജയവാഡ എത്തിയതോടെയാണ് ഇരുവരും മോശമായി പെരുമാറാന്‍ തുടങ്ങിയത്. എതിര്‍ത്തതോടെ ഇരുവരും തന്നെ പിന്നിലെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നെന്നും നടി പറയുന്നു.

ഇതിനിടെ കാര്‍ എതിരെ വന്ന ഒരു ലോറിയുമായി കൂട്ടിയിടിച്ചതോടെയാണ് താന്‍ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. അവര്‍ സ്ഥലത്ത് എത്തിയാണ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News