ലങ്കയില്‍ ഇന്ത്യന്‍ കുതിപ്പ്; ആദ്യ ഏകദിനം സ്വന്തമാക്കാന്‍ 217 റണ്‍സ്

കൊളംബോ; ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ പിടിമുറുക്കി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ശ്രീലങ്കയെ 216 റണ്‍സിന് പുറത്താക്കി. മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ലങ്കയ്ക്ക് കനത്ത നാശം വിതച്ചത്. രണ്ട് വിക്കറ്റുകളുമായി ബുംറയും ചാഹലും ജാദവും പട്ടേലിന് മികച്ച പിന്തുണ നല്‍കി. അതേസമയം മികച്ച തുടക്കം കിട്ടിയ ശേഷമാണ് ലങ്ക തകര്‍ന്നടിഞ്ഞത്.

ഒരു വിക്കറ്റിന് 139 എന്ന നിലയില്‍ നിന്നായിരുന്നു 216 റണ്‍സിന് ലങ്ക കൂടാരം കയറിയത്. 65 റണ്‍സ് നേടിയ ഓപ്പണര്‍ നിറോഷനാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News