രാജ്യത്ത് ജാതിവിവേചനങ്ങളും ന്യൂനപക്ഷ അതിക്രമങ്ങളും വര്‍ധിച്ചുവരികയാണെന്ന് ബൃന്ദ കാരാട്ട്; ഇന്ത്യയുടെ ഏറ്റവും വലിയ ശാപവും ഇത്

ബംഗളൂരു: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജാതീയ വിവേചനങ്ങളും ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് സിപിഐംഎം പിബി അംഗം ബൃന്ദ കാരാട്ട്. ഇന്ത്യയുടെ ഏറ്റവും വലിയ ശാപം ഇതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സിപിഐഎം കന്നഡ മുഖപത്രമായ ജനശക്തി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ സ്വതന്ത്ര്യ ഇന്ത്യ നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

നാടിന്റെ അമ്പത്തെട്ട് ശതമാനം സമ്പത്ത് രാജ്യത്തെ ഒരു ശതമാനം വരുന്ന ധനിക വിഭാഗം കൈയ്യടക്കി വച്ചിരിക്കുകയാണ്. സ്വയം പര്യാപ്തത ലക്ഷ്യമാക്കിയ ഒട്ടേറെ സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നവ ഉദാരീകരണത്തിന്റെ ഭാഗമായി മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിയും നാടിനെ വീണ്ടും അടിമത്വത്തിലേക്ക് നയിക്കുകയാണ്. ഇതിനെ രാഷ്ട്രീയ പാര്‍ട്ടികളുടെ വമ്പിച്ച മഹാ സഖ്യം കൊണ്ടല്ല മറിച്ച് ജനങ്ങളെ മുന്‍നിര്‍ത്തി വമ്പിച്ച മുന്നേറ്റം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും ബൃന്ദ കാരാട്ട് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News