മതവിദ്വേഷ ലഘുലേഖകള്‍ വിതരണം ചെയ്തു; കൊച്ചിയില്‍ 39 പേര്‍ അറസ്റ്റില്‍

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്തതിന് കസ്റ്റഡിയിലെടുത്ത 39 പേരുടെ അറസ്റ്റ് രേഖപെടുത്തി. മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത കേസിലാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് അറിയിച്ചു.

ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന പേരിലായിരുന്നു ലഘുലേഖകള്‍ വിതരണം ചെയ്തത്. വിമോചനത്തിലേക്കുള്ള വഴി എന്ന തലക്കെട്ടോടെയടക്കം മൂന്നു ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. ‘ഐ.എസ് മതനിഷിദ്ധം, മാനവവിരുദ്ധം’, ‘ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത’, ‘വിമോചനത്തിന്റെ വഴി’ എന്നീ ലഘുലേഖകളും ‘ജീവിതം എന്തിന് വേണ്ടി’ എന്ന ബുക്ക് ലെറ്റുമാണ് ഇവര്‍ വിതരണം ചെയ്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 15ന് കോട്ടയത്തും സമാനമായ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

ഇവരെ മര്‍ദ്ദിച്ച 10 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News