ചെങ്കോടിക്ക് കീഴില്‍ ബംഗളൂരിലെ ടെക്കികള്‍ അണിനിരന്നു; ഇത് ചരിത്രനിമിഷം; രാജ്യത്ത് ആദ്യമായി ഐടി മേഖലയില്‍ തൊഴിലാളി യൂണിയന്‍

ബംഗളൂരു: ചെങ്കോടിക്ക് കീഴില്‍ അണിനിരന്ന് ബംഗളൂരിലെ ഐടി മേഖല. രാജ്യത്തെ ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയന്‍ ബംഗളൂരുവില്‍ പിറവിയെടുത്തു.

കോറമംഗലയില്‍ നടന്ന ട്രേഡ് യൂണിയന്‍ രൂപീകരണ യോഗത്തില്‍ നിരവധി ടെക്കികളാണ് പങ്കെടുത്തത്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ യോഗത്തിന്റെ ഭാഗമായി.

ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ ചുഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്‍ രൂപീകരണത്തിലേക്ക് ടെക്കികളെ നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News