സണ്ണിയെ കാണാനെത്തിയവര്‍ക്ക് ലൈംഗിക വൈകൃതമില്ല; ഏറ്റവും മോശം മുറിക്കുള്ളിലിരുന്ന് പോണ്‍ കണ്ട് പുറത്ത് സദാചാരം പ്രസംഗിക്കുന്നത്; മറുപടിയുമായി രഞ്ജിനി ഹരിദാസ്

കൊച്ചി: കൊച്ചിയിലെ പരിപാടി കഴിഞ്ഞ് സണ്ണി ലിയോണ്‍ മടങ്ങിയെങ്കിലും, സോഷ്യല്‍മീഡിയ മലയാളികള്‍ രണ്ടു ചേരിയില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. സണ്ണിയെ കാണാനെത്തിയവരുടെ സ്വഭാവവൈകല്യത്തെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, നടിയായ സണ്ണിയെ കാണാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച രണ്ടുതരത്തില്‍ കൊഴുക്കുന്നതിനിടയാണ്, വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി പരിപാടിയുടെ അവതാരകയായ രഞ്ജിനി ഹരിദാസ് രംഗത്തെത്തിയത്.

രഞ്ജിനി പറയുന്നത് ഇങ്ങനെ: ”സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയവര്‍ ലൈംഗിക വൈകൃതമായിട്ടുള്ളവരല്ല. അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ അവര്‍ എത്തിയല്ലോ? അതിന് കയ്യടിയാണ് നല്‍കേണ്ടത്. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ് അവര്‍ കണ്ടത്. വന്നവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇതിനെ ഒരു പുതിയ ചലനമായി കണക്കാക്കണം.”

മുറിക്കുള്ളിലിരുന്ന് സണ്ണിയുടെ പോണ്‍ വീഡിയോ കണ്ട് പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നതാണ് ഏറ്റവും മോശം. അവര്‍ക്കാണ് ശരിക്കും സ്വഭാവ വൈകല്യമുള്ളതെന്നും രഞ്ജിനി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News