അനന്തഭദ്രം നായികയുടെ രഹസ്യവിവാഹത്തിന് പിന്നില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് പപ്പരാസികള്‍ അന്വേഷിച്ച് നടന്ന ആ വലിയ ചോദ്യത്തിന് ഉത്തരം കിട്ടി. നടി റിയാ സെന്‍ രഹസ്യമായി വിവാഹം കഴിച്ചതാണ് എല്ലാവരിലും സംശയം ഉണര്‍ത്തിയത്. ഒടുവില്‍ ആ വലിയ രഹസ്യം ബോളിവുഡിലെ ഗോസിപ്പ് കോളക്കാര്‍ കണ്ടെത്തിക്കഴിഞ്ഞു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു റിയ സെന്നിന്റെ വിവാഹം. എന്തുകൊണ്ട് ഇത്ര പെട്ടെന്ന്, അതും രഹസ്യമായി വിവാഹം ചെയ്തു എന്നുള്ള കാര്യം പാപ്പരാസികളെ ചിന്തിപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ രഹസ്യം പുറത്തറിഞ്ഞത്. റിയ സെന്‍ ഗര്‍ഭിണിയായിരുന്നുവത്രെ. പ്രമുഖ ബോളിവുഡ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശിവം തിവാരിയുമായി നീണ്ട നാളായി പ്രണയത്തിലായിരുന്നു റിയ സെന്‍. വീട്ടുകാരുടെ സമ്മതം കിട്ടുന്നതിന് മുന്‍പേ നടി ഗര്‍ഭിണിയായത്രെ. അതോടെ വിവാഹം പെട്ടെന്ന് നടത്തുകയായിരുന്നു. കുറച്ചു നാളായി റിയ സെന്നിന്റെ വിവാഹത്തെ കുറിച്ച് സംസാരമുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അത് സംഭവിയ്ക്കും എന്ന് ആരാധകര്‍ കരുതിയിരുന്നില്ല. പൂനെയില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അത്.

റിയ മലയാളികള്‍ക്കും സുപരിചതയാണ്. അനന്തഭദ്രം സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ചാണ് റിയ മലയാളികള്‍ക്ക് പരിചിതമായത്. നേരത്തെ ശ്രീശാന്തിനൊപ്പവും അഷ്മിത് പട്ടേലിനൊപ്പവും റിയ സെന്നിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ആ പ്രണയ ഗോസിപ്പ് നിഷേധിച്ച് നടി രംഗത്തെത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News