പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം മറ്റൊരു ‘നിധി ശേഖരം’

തിരുവനന്തപുരം: കോടികള്‍ വിലമതിക്കുന്ന നിധിശേഖരവുമായി കഴിയുന്ന അനന്തപത്മനാഭന്റെ അയല്‍ക്കാരനായി വന്‍ നിധിശേഖരവുമായി മറ്റൊരാള്‍ കൂടി. വിവിധ രാജ്യങ്ങളുടെ നാണയങ്ങളും നോട്ടുകളും ശേഖരിച്ച് ശ്രദ്ധേയനായ തിരുവനന്തപുരം ചെമ്പകശേരിയില്‍ ഗോപകുമാര്‍ ആണ് ആ കോടീശ്വരന്‍.

130ലധികം രാജ്യങ്ങളുടെ നാണയങ്ങളും 20 നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പടെ 85 രാജ്യങ്ങളുടെ അപൂര്‍വ്വ നോട്ടുകളും കാത്തു സൂക്ഷിക്കുന്ന ഇദ്ദേഹത്തെ കോടീശ്വരന്‍ എന്നുതന്നെ വിളിക്കോണ്ടി വരും. ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്റെ നാണയശേഖരം തേടി നിരവധിപേര്‍ എത്തിയെങ്കിലും വില്‍ക്കാന്‍ തയ്യാറാകാതെ, വരുംതലമുറക്ക് സമര്‍പ്പിക്കുകയാണിദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel