ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും കോഹ്ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 217 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറില്‍ മറികടന്നു.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ, ശ്രീലങ്കയെ 216 റണ്‍സിന് പുറത്താക്കി. മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലാണ് ലങ്കയ്ക്ക് കനത്ത നാശം വിതച്ചത്. രണ്ട് വിക്കറ്റുകളുമായി ബുംറയും ചാഹലും ജാദവും പട്ടേലിന് മികച്ച പിന്തുണ നല്‍കി. ഒരു വിക്കറ്റിന് 139 എന്ന നിലയില്‍ നിന്നായിരുന്നു 216 റണ്‍സിന് ലങ്ക കൂടാരം കയറിയത്. 65 റണ്‍സ് നേടിയ ഓപ്പണര്‍ നിറോഷനാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News