റണ്‍വേയില്‍ ഡ്രോണ്‍; ദില്ലിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചു; നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ദില്ലി: റണ്‍വേയില്‍ ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാനത്താവളത്തിലെ മൂന്ന് റണ്‍വേകള്‍ അടച്ചിടുകയും നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് ഒരു വിമാനത്തിന്റെ പൈലറ്റാണ് റണ്‍വേയില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ടതായി കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷാസേന വിശദമായ പരിശോധന തുടരുകയാണ്.

ഫെബ്രുവരിയില്‍ മുംബൈ വിമാനത്താവള പരിസരത്തും ഡ്രോണ്‍ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News